പഠിപ്പുര


കേരളത്തിലെ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറന്ന് പ്രവർത്തിക്കാൻ അനുമതി ലഭിച്ചു.

സാങ്കേതിക  പരിശീലന സ്ഥാപന  അദ്ധ്യാപകരും വിദ്യാർത്ഥികൾക്കും ഒരു ഡോസ് വാക്സിൻ സ്വീകരിച്ച  18 വയസ്സ് കഴിഞ്ഞവർക്ക് മാത്രമാണ് പഠനത്തിന് നിലവിൽ  പ്രവേശന  അനുമതി നൽകിയത് .

കേരളത്തിലെ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേവലം തുറന്നു പ്രവർത്തിച്ചത്   മൂന്ന് മാസം മാത്രം. ഈ കാലഘട്ടത്തിൽ  മുന്നൂറിലധികം വിദ്യാഭ്യാസ  സ്ഥാപനങ്ങളാണ് സ്ഥിരമായി പൂട്ടിപ്പോയത്. അഭ്യസ്തവിദ്യരായ അദ്ധ്യാപകരും , ടെക്നിക്കൽ ജീവനക്കാർക്കും ജോലിനഷ്ടമായിട്ട് വർഷങ്ങളായി. ഒരുലക്ഷത്തിലധികം  ജീവനക്കാരാണ് കമ്പ്യൂട്ടർ പരിശീലനം, പാരാ  മെഡിക്കൽ കോഴ്സുകൾ, മൊബൈൽ ഫോൺ ടെക്‌നിക്കൽ കോഴ്സുകൾ തുടങ്ങി അമ്പതോളം വിഭാഗങ്ങളിലായി  സാങ്കേതിക വിദ്യാഭ്യാസ മേഖലയിൽ ജോലിചെയ്യുന്നത്. സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കൂട്ടായ്മയായ ആക്ടിവയുടെ സജീവ ഇടപെടലുകളിയുടെ സ്ഥാപന ഉടമകളുടെയും ജീവനക്കാരുടെയും ദുരവസ്ഥ തുറന്നു കാട്ടാൻ സാധിച്ചു.  ഇലക്ട്രിസിറ്റി, മറ്റു ചിലവുകൾ കൂടാതെ മാസം ആയിരിത്തലധികം സ്ക്വാർഫീറ് സ്ഥലം ഓഫീസിനായി ആവശ്യമുള്ള വിദ്യാഭ്യാസ  സ്ഥാപനങ്ങൾക്ക്  വാടക ഇനത്തിൽ  മാസം പതിനായിരത്തിന്നും രണ്ടു ലക്ഷത്തിനും ഇടയിലാണ്. സംഘടന മുന്നോട്ടുവെച്ച മറ്റു നിർദേശങ്ങൾ പരിഗണിക്കാം എന്ന ഉറപ്പു സർക്കാരിൽനിന്നും ലഭിച്ചാൽ മാത്രമേ പലസ്ഥാപനങ്ങളും കോവിഡ് സാഹചര്യത്തിൽ തുറന്നു പ്രവർത്തിക്കാൻ സാധിക്കുകയുള്ളു. 
 

രണ്ടാം ഘട്ട ലോക്ക് ഡൗൺ തുടങ്ങുന്ന നാൾമുതൽ ഇന്നേവരെ സ്ഥാപനങ്ങൾ  തുറന്നു പ്രവർത്തിക്കുന്നതിന് വേണ്ടി AKTIWA നടത്തിയ സമര പോരാട്ടങ്ങളുടെ നേർകാഴ്ച്ച.. 

  •  2021 ഏപ്രിൽ 18 ന് അടിയന്തിരമായി AKTIWA സ്റ്റേറ്റ് എക്സിക്യൂട്ടീവ് യോഗം വിളിക്കുകയും ഇനിയൊരു അടച്ചുപൂട്ടൽ വന്നാൽ സ്വീകരിക്കേണ്ട നടപടികൾ ചർച്ച ചെയ്യുകയും ചെയ്തു. 
  •  ചർച്ചയുടെ ഭാഗമായി ഏപ്രിൽ 27ന് നമ്മൾ ആദ്യ പോസ്റ്റർ  പ്രസിദ്ധീകരിച്ചു. 
  •  2021 ഏപ്രിൽ 28ന് അത്  സംസ്ഥാനതലത്തിൽ പോസ്റ്റർ ക്യാമ്പയിൻ ആക്കി മാറ്റി. 
  •  2021 മെയ് 5 മുതൽ സംഘടനാതലത്തിൽ തന്നെ AKTIWA പത്രവാർത്തകൾ കൊടുത്തുതുടങ്ങി. 
  •  മെയ് എട്ടിന് കേരളത്തിൽ സമ്പൂർണ്ണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചു.
  •  മെയ് ഒമ്പതിന് തന്നെ വീണ്ടും നമ്മൾ പോസ്റ്റർ ക്യാമ്പയിൻ തുടങ്ങി.
  •  ആക്ടീവ ജില്ലാ കമ്മിറ്റികളുടെ നേതൃത്വത്തിൽ  പത്രമാധ്യമങ്ങളിലും ഓൺലൈൻ മാധ്യമങ്ങളിലും ആക്ടീവയുടെ പേരിൽ തന്നെ വാർത്തകൾ വന്നു തുടങ്ങി. 
  •  മലയാള മനോരമ, മാതൃഭൂമി, കേരളകൗമുദി, മാധ്യമം തുടങ്ങിയ മുഖ്യധാരാ പത്രങ്ങളെല്ലാം നമ്മുടെ വിഷയങ്ങൾ വലിയ വാർത്തയായി നൽകി. ആക്ടീവ യുടെ വിവിധ ജില്ലാ കമ്മറ്റികൾ നൽകിയ പത്രവാർത്തകൾ വലിയ ജനശ്രദ്ധ നേടി. 
  •  2021 ജൂൺ ഏഴിന് ആദ്യഘട്ട സമരം എന്ന രീതിയിൽ നമ്മൾ വീട്ടുമുറ്റ പ്രതിഷേധം നടത്തി. ഇത് കൂടുതൽ മാധ്യമശ്രദ്ധ ലഭിക്കുകയും പ്രമുഖ വാർത്താ ചാനലുകൾ നമ്മുടെ സമരം സംപ്രേക്ഷണം  ചെയ്തു. 
  •  2021ജൂൺ എട്ടിന് ട്വന്റി ഫോർ ചാനലിൽ പ്രത്യേക റിപ്പോർട്ട് ആയി ശ്രീ ശ്രീകണ്ഠൻ നായർ നമ്മുടെ വിഷയം പ്രക്ഷേപണം ചെയ്തു.
  •  2021 ജൂൺ 11ന് ന്യൂസ് 18 ചാനലിൽ പ്രത്യേക റിപ്പോർട്ട് ആയി ഒൻപതു പ്രാവശ്യം നമ്മുടെ വാർത്ത സംപ്രേഷണം ചെയ്തു.
  •  ജൂൺ 17ന് ആക്ടീവ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ ബഹുമാനപ്പെട്ട റവന്യൂ വകുപ്പ് മന്ത്രി ശ്രീ കെ രാജൻ സാറിന് ആദ്യത്തെ നിവേദനം നൽകി ചർച്ച നടത്തി.
  •  ജൂൺ 20ന് വീണ്ടും ആക്ടീവ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ ബഹുമാനപ്പെട്ട ധനകാര്യ വകുപ്പ് മന്ത്രി ശ്രീ കെ ബാലഗോപാൽ സാറിന് കേരളത്തിലെ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനം നടത്തിപ്പുകാർക്ക് പ്രത്യേക സാമ്പത്തിക പാക്കേജ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് അദ്ദേഹത്തിന്റെ വസതിയിൽ പോയി നിവേദനം നൽകുകയും ചർച്ച നടത്തുകയും ചെയ്തു.
  •  ജൂൺ 28ന് ആക്ടീവ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ ബഹുമാനപ്പെട്ട തദ്ദേശ വകുപ്പ് മന്ത്രി ശ്രീ. എം വി ഗോവിന്ദൻമാസ്റ്റർക്ക്  നിവേദനം നൽകി.
  •  ജൂലൈ മൂന്നിന് കോൺഗ്രസ് എംഎൽഎ ശ്രീ. പി സി വിഷ്ണുനാഥിന് നിവേദനം നൽകി.
  •  ജൂലൈ ആറിന് ലോക്ക് ഡൗണിൽ ഇളവ് നൽകണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാനതലത്തിൽ നടത്തിയ സമര പരിപാടികളിൽ ആക്ടീവയും പങ്കാളികളായി.
  •  ജൂലൈ 7ന് ബഹുമാനപ്പെട്ട പ്രതിപക്ഷ നേതാവ് ശ്രീ. വി ഡി സതീശൻ എം എൽ എ യ്ക്ക് ആക്ടീവ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ നിവേദനം നൽകി.
  •  ജൂലൈ 13,  14, 15 തീയതികളിൽ ആക്ടീവ ജില്ലാ കമ്മിറ്റികളുടെ നേതൃത്വത്തിൽ സൂചനാസമരം എന്ന രീതിയിൽ കളക്ടറേറ്റിന് മുന്നിലും സെക്രട്ടറിയേറ്റിന് മുന്നിലും നിൽപ്പ് സമരം നടത്തി.
  •  ജൂലൈ 23 ന് ആക്ടീവ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റിന് മുന്നിൽ നിരാഹാരസമരം നടത്തി. പ്രസ്തുത സമരം ഉദ്ഘാടനം ചെയ്തത് ബഹുമാനപ്പെട്ട പ്രതിപക്ഷ നേതാവ് ശ്രീ വി ഡി സതീശൻ എംഎൽഎ യും സമരത്തിന് അഭിവാദ്യം അർപ്പിച്ചുകൊണ്ട് ശ്രീ പി സി വിഷ്ണുനാഥ് എംഎൽഎയും, ശ്രീ നജീബ് കാന്തപുരം എംഎൽഎയും സംസാരിച്ചു. സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരും സമരത്തിന് അഭിവാദ്യമർപ്പിക്കാൻ എത്തി. മാതൃഭൂമി, ട്വന്റി ഫോർ തുടങ്ങിയ വാർത്താ ചാനലിലൂടെ സമരത്തിന് വാർത്താപ്രാധാന്യം ലഭിക്കുകയും വീണ്ടും അത് അധികാരികളുടെ ഭാഗത്ത് എത്തിക്കുവാനും സംഘടനയ്ക്ക് സാധിച്ചു. 
  •  ജൂലൈ 26 ന് ഏഷ്യാനെറ്റ് ന്യൂസ് നമ്മുടെ വിഷയം ഏറ്റെടുത്തുകൊണ്ട് ചുറ്റുവട്ടം എന്ന പ്രത്യേകം പ്രോഗ്രാമിൽ അന്നേദിവസം നാലു പ്രാവശ്യം നമ്മുടെ വിഷയം പ്രത്യേകമായി റിപ്പോർട്ട് ചെയ്തു.
  •  തൊട്ടടുത്ത ദിവസങ്ങളിൽ ബഹുമാനപ്പെട്ട കുണ്ടറ എം എൽ എ ശ്രീ പി സി വിഷ്ണുനാഥ് നമ്മുടെ വിഷയം നിയമ സഭയിൽ അടിയന്തര പ്രമേയമായി അവതരിപ്പിച്ചു. അതിനെ പിൻപറ്റിക്കൊണ്ട് അന്നേദിവസം തന്നെ ബഹുമാനപ്പെട്ട പെരിന്തൽമണ്ണ എംഎൽഎ ശ്രീ.  നജീബ് കാന്തപുരവും നമ്മുടെ വിഷയം നിയമസഭയിൽ പ്രതിപാദിച്ചു. 
  •  ഓഗസ്റ്റ് നാലിന് വീണ്ടും ആക്ടീവ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ റവന്യൂ  മന്ത്രിയെ കണ്ട് രണ്ടാം ഘട്ട ചർച്ച നടത്തി. അടുത്ത കോവിഡ് അവലോകന  യോഗത്തിൽ നമ്മുടെ വിഷയം അവതരിപ്പിക്കുവാൻ സംഘടനയ്ക്ക് സാധിച്ചു.
  •  അന്ന് തന്നെ ബഹുമാനപ്പെട്ട വ്യവസായ മന്ത്രി ശ്രീ. പി രാജീവിന് സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളെ  വ്യവസായമേഖലയായി അംഗീകരിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട്  പ്രത്യേക നിവേദനം നൽകി. 
  •  ഓഗസ്റ്റ് 13 ന് വീണ്ടും കേരളത്തിലെ പ്രമുഖ രാഷ്ട്രീയ നേതാക്കളെ ഉൾപ്പെടുത്തിക്കൊണ്ട് ആക്ടീവ സംസ്ഥാന കമ്മിറ്റി ബഹുമാനപ്പെട്ട റവന്യൂ മന്ത്രിയുമായി മൂന്നാംഘട്ട ചർച്ച നടത്തി.ആ  ചർച്ചയുടെ ഫലമായി ദുരന്തനിവാരണ കമ്മിറ്റി ചെയർമാൻ എന്ന രീതിയിൽ നമ്മുടെ വിഷയം അദ്ദേഹം കൊവിഡ് കോർകമ്മിറ്റിയിൽ  അവതരിപ്പിച്ചു അത് മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽ പെടുത്താനും അദ്ദേഹത്തിന് സാധിച്ചു.
  •  ഓഗസ്റ്റ് 13 ന് തന്നെ റവന്യൂ മന്ത്രിയുടെ നിർദ്ദേശപ്രകാരം ബഹുമാനപ്പെട്ട ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ശ്രീമതി കെ ബിന്ദുവിന് സ്ഥാപനങ്ങൾ തുറക്കുന്നതിന് വേണ്ട നടപടികൾ വകുപ്പ് മന്ത്രി എന്ന നിലയിൽ ഉണ്ടാകണമെന്ന് അഭ്യർത്ഥിച്ചുകൊണ്ട് നിവേദനം നൽകി. 
  •  ശേഷം മുൻ റവന്യൂമന്ത്രി ശ്രീ ചന്ദ്രശേഖരൻ എംഎൽഎ നമ്മുടെ വിഷയം പ്രത്യേകമായി ഏറ്റെടുത്തുകൊണ്ട് റവന്യൂ മന്ത്രിയുമായി രണ്ടു പ്രാവശ്യം ചർച്ച നടത്തി ഉത്തരവ് രണ്ടു ദിവസത്തിനകം ഉണ്ടാകും എന്ന് ഉറപ്പുനൽകി. 
  • ഉത്തര വരാതിരുന്ന സാഹചര്യത്തിൽ സെപ്റ്റംബർ രണ്ടിന് വീണ്ടും ആക്ടീവ സംസ്ഥാന കമ്മിറ്റി റവന്യൂ മന്ത്രിയെ കാണുകയും വിഷയം വളരെ രൂക്ഷമാണ് എന്ന്  ധരിപ്പിക്കുകയും അപ്പോൾ തന്നെ റവന്യൂ മന്ത്രി ബഹുമാനപ്പെട്ട ചീഫ് സെക്രട്ടറിയെ ഫോണിലൂടെ ബന്ധപ്പെടുകയും മൂന്നു ദിവസം മുന്നേ ഇറങ്ങേണ്ട ഉത്തരവ് എന്തുകൊണ്ട് ഇറങ്ങിയില്ല എന്ന് അന്വേഷിക്കുകയും ചെയ്തു. IT ക്ക് പകരമായി ITI എന്ന് മാത്രമാണ്   ഉത്തരവിൽ വന്നതെന്നും അടുത്ത ദിവസം തന്നെ  ചീഫ് സെക്രട്ടറിയും, റവന്യൂ സെക്രട്ടറിയെയും നേരിൽ കാണുവാൻ ആക്ടീവ പ്രതിനിധികൾക്ക് പെർമിഷൻ നൽകുകയും ചെയ്തു.
  •  സെപ്റ്റംബർ 3 ന് ചീഫ് സെക്രട്ടറിയുമായും റവന്യു സെക്രട്ടറിയുമായും  വീണ്ടും ആക്ടീവ നേതാക്കൾ ചർച്ച നടത്തുകയും ഓർഡർ ആയി പ്രസിദ്ധീകരിക്കുന്നതിന് രണ്ടു ദിവസം വേണ്ടി വരും എന്ന് അറിയിക്കുകയും അതിന്റെ ഭാഗമായി തൊട്ട് അടുത്ത ദിവസം തന്നെ അത് മിനിറ്റിൽ ഉൾക്കൊള്ളിക്കുകയും ചെയ്തു . വരുന്ന ദിവസങ്ങളിൽ തന്നെ തുറക്കുവാനുള്ള ഓർഡർ നമുക്ക്  ലഭിക്കുന്നതായിരിക്കും.
  •  ആദ്യം മുതൽ ഇന്നേവരെ ഓൾ കേരള ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട്സ്  വെൽഫെയർ അസോസിയേഷൻ നടത്തിയ എല്ലാ ഇടപെടലുകളുടെയും ഫോട്ടോകളും മറ്റ് അനുബന്ധ രേഖകളും ആക്ടീവ സ്റ്റേറ്റ് ഒഫീഷ്യൽ ഗ്രൂപ്പിൽ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.
  •  2021ഏപ്രിൽ18 മുതൽ 2021 ഓഗസ്റ്റ് 1 വരെയുള്ള കാലയളവിൽ ഈ ഉത്തരവ് നേടിയെടുക്കുവാൻ വേണ്ടി AKTIWA സംസ്ഥാന കമ്മിറ്റി ഒൻപത് എക്സിക്യൂട്ടീവ് മീറ്റിങ്ങും അഞ്ചു ജനറൽ  മീറ്റിംഗുമാണ് കൂടിയിട്ടുള്ളത്.

  ഇത് കേരളത്തിലെ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സംഘടനയായ ഓൾ കേരള ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട്സ്  വെൽഫെയർ അസോസിയേഷൻ കൂട്ടായി നടത്തിയ ശ്രമത്തിൻ്റെ   ഫലമായി ലഭിച്ചതാണെന്ന് ഓർമ്മപ്പെടുത്തിക്കൊണ്ട് 

 ഓൾ കേരള ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട്സ്  വെൽഫെയർ അസോസിയേഷൻ സംസ്ഥാന കമ്മിറ്റിക്കുവേണ്ടി, 

 സംസ്ഥാന സെക്രട്ടറി 
 ഷഹീർ അലി



loading...